ഇരുപത്തി നാലാമത് ത്രിദിന പ്രവാസി ഭാരതീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പ്രവാസികളായ ഭാരതീയരെ ആദരിച്ചത്. കാനഡയിൽ നിന്നും കൊക്കാടൻസ് ഗ്രൂപ്പ് ഉടമ ടോമി കൊക്കാട്ട് ഗ്ലോബൽ എക്സലൻസ് പുരസ്കാരത്തിനു അർഹനായി. സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഇ.കെ.നായനാർ സ്മാരക പ്രവാസി അവാർഡ് സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ ഏറ്റുവാങ്ങി. ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,അമേരിക്കയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വിനു ദേവസ്യ, ജോൺസൺ ഫിലിപ്പ് എന്നിവരെയും, റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ബിജു ഐസക്, സിനിമ സീരിയൽ താരം സീമ ജി നായർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.



എംഎൽഎ മാരായ വി.ജോയ്, വികെ പ്രശാന്ത്, മുൻമന്ത്രി എംഎം ഹസ്സൻ, തിരുവനതപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,ഫോക്കാന സ്ഥാപക നേതാക്കളായ ബി.മാധവൻ നായർ, പോൾ കറുകപ്പള്ളിൽ(കേരളാ ടൈംസ് മാനേജിങ്ങ് ഡയറക്ടർ , പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ്, ഫൊക്കാന മുൻ പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


തിരുവനതപുരത്തു തമ്പാനൂരിലെ അപ്പോളോ ടിമോറാ ഹോട്ടലിൽ പ്രവാസി ബന്ധു ഡോക്ടർ എസ് അഹമ്മദിന്റെ നേതൃത്വത്തിൽ ആണ് പ്രവാസി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചത്.



















